വിദേശത്തു നിന്ന് വന്നവര്‍ക്ക് 28 ദിവസം കഴിഞ്ഞും രോഗബാധ ; വൈറസിന്റെ ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: വിദേശത്തു നിന്നെത്തിയവരെ മുഴുവന്‍ പരിശോധിച്ചു തുടങ്ങിയതോടെ നിരീക്ഷണ കാലാവധിയായ 28 ദിവസം കഴിഞ്ഞും രോഗം സ്ഥിരീകരിക്കുന്നത് വൈറസിലെ ന്യൂക്ലിക് ആസിഡ് പുറന്തളളപ്പെടുന്ന അവസ്ഥയാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഈ കാലയളവില്‍ രോഗം പകരാനുള്ള സാധ്യത കുറവാണ്.

അതിനാല്‍ പിസിആര്‍ പരിശോധന അല്ലാതെ സ്രവത്തിന്റെ കള്‍ച്ചര്‍ പരിശോധന നടത്തി ഇത് കൂടുതല്‍ പഠന വിധേയമാക്കണമെന്ന് ആവശ്യപ്പെടുകയാണ് വിദഗ്ധര്‍. എന്നാല്‍ 39 ദിവസം വരെ ഇത് തുടരാം. ഈ കാലയളവില്‍ പിസി ആര്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തും. അതേസമയം കേരളത്തില്‍ അവസാന വിമാനമെത്തിയത് മാര്‍ച്ച് 22-നാണ്.

ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ടവര്‍ അന്നുമുതല്‍ 28 ദിവസം നിരീക്ഷണത്തിലായിരുന്നു. പലര്‍ക്കും രോഗ ലക്ഷണങ്ങളും ഇല്ലായിരുന്നു. എന്നാല്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരിലും രോഗം കണ്ടെത്തുകയായിരുന്നു. ഇക്കാലയളവില്‍ വൈറസ് ജീവനുള്ളതാണോ അല്ലയോ എന്നറിയാല്‍ കള്‍ച്ചര്‍ പരിശോധനയാണ് നടത്തേണ്ടത്. അത് പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണുള്ളത്. ഈ പരിശോധനയിലും പോസിറ്റീവായാല്‍ മാത്രമേ രോഗ വ്യാപന സാധ്യതയുള്ളു.

Comments are closed.