പുത്തനത്താണിയിലും പരിസരപ്രദേശങ്ങളിലും മോഷണം സ്ഥിരമാക്കിയ പ്രതി പിടിയില്‍

മലപ്പുറം: പുത്തനത്താണിയിലും അതിന്റെ പരിസരപ്രദേശങ്ങളിലും മോഷണം നടത്തി വരികയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടത്താണി സ്വദേശി അബ്ദുള്‍ സമദാണ് പിടിയിലായത്. എന്നാല്‍ ആറ് മാസം മുമ്പ് രണ്ടത്താണി ദേശീയപാതയോരത്ത് ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടയില്‍ മോഷ്ട്ടിച്ചതും പിന്നീട് തീവച്ചതും താനാണെന്ന് അബ്ദുള്‍ സമദ് പൊലീസിനോട് പറഞ്ഞു.

മോഷണത്തിനു ശേഷം തെളിവ് നശിപ്പിക്കുന്നതിനാണ് കട കത്തിച്ചത്. തുടര്‍ന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. അതേസമയം അബ്ദുള്‍ സമദും കൂട്ടാളിയും പുത്തനത്താണിയിലും പരിസരങ്ങളിലുമായി അടുത്തിടെ എട്ട് സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി പൊലീസിന് തെളിവ് ലഭിച്ചു.

Comments are closed.