സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളായ 40 മലയാളി നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി

റിയാദ്: ലോക്ക് ഡൗണിനെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ കുടുങ്ങിയ ഗര്‍ഭിണികളായ 40 മലയാളി നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ്. കോട്ടയത്ത് നിന്നുള്ള 13 പേര്‍, ഇടുക്കിയില്‍ നിന്നുള്ള അഞ്ച് പേര്‍ തുടങ്ങി 12 ജില്ലകളില്‍ നിന്നുള്ള 40 നഴ്‌സുമാരാണ് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മുഖേന സഹായം തേടി സര്‍ക്കാരിന് കത്ത് നല്‍കിയത്.

നഴ്‌സുമാരെ നാട്ടിലെത്തിക്കണമെന്ന് ചൂണ്ടികാട്ടി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മൂന്ന് തവണ വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതി. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും കാത്തിരിക്കണമെന്നുമായിരുന്നു കേന്ദ്രം പ്രതികരിച്ചത്. അതേസമയം സൗദിയില്‍ നിന്ന് നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുപോയി. ഈ മാതൃകയില്‍ ഇന്ത്യയും തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് നഴ്‌സുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Comments are closed.