60 ദിവസത്തേക്ക് പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടന്‍ : കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ യുഎസിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായി അടുത്ത 60 ദിവസത്തേക്ക് പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. അതേസമയം താല്‍ക്കാലിക അടിസ്ഥാനത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ ഇതു ബാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

എന്നാല്‍ എച്ച്1ബി വീസ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തതയുണ്ടായിരുന്നു. ബുധനാഴ്ച, എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കുന്നതോടെ ഗ്രീന്‍ കാര്‍ഡ് പ്രതീക്ഷിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ അമേരിക്കക്കാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

‘അമേരിക്കന്‍ തൊഴിലാളികളെ നമ്മള്‍ പരിപാലിക്കണം. 60 ദിവസത്തേക്കാണ് ഈ വിലക്ക്. അതിനു ശേഷം സാഹചര്യങ്ങള്‍ക്കനുസരിച്ചു തീരുമാനമെടുക്കും.’ ട്രംപ് പറയുന്നു. എന്നാല്‍ എച്ച്1ബി വീസ താല്‍ക്കാലികമായതിനാല്‍ നോണ്‍ഇമിഗ്രന്റ് വീസയായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. എച്ച്1ബി പുതുക്കി ക്രമേണ ഗ്രീന്‍ കാര്‍ഡ് നേടുന്നവരെയാണ് ഇമിഗ്രന്റ് എന്ന് കണക്കാക്കുന്നത്.

Comments are closed.