ഇന്ത്യ വിവേചനപരമായാണ് പെരുമാറുന്നത് ; നിയന്ത്രണങ്ങള്‍ക്ക് തയ്യാറായി ചൈന

ന്യൂഡല്‍ഹി : ചൈനയില്‍നിന്നുള്ള നിക്ഷേപം ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡിനു ശേഷമുള്ള സ്ഥിതിഗതിയില്‍ മാത്രമാണ് ചൈനയില്‍നിന്നുള്ള നിക്ഷേപത്തിന് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ചൈനയും ഇപ്പോള്‍ ഇതുപോലെ ചില നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. ഇതിനായി പുതിയ വിദേശനിക്ഷേപ നിയമത്തിനും രൂപം നല്‍കി.

ഇതിലെ 40ാം വകുപ്പു പ്രകാരം ചൈനയോട് വിവേചനം കാണിക്കുന്ന രാജ്യത്തോടു തക്കതായ എതിര്‍ നടപടി കൈക്കൊള്ളണമെന്നാണു വ്യവസ്ഥ. ഈ വ്യവസ്ഥ ഇതുവരെ ചൈന ഒരു രാജ്യത്തിനെതിരെയും പ്രയോഗിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ വിവേചനപരമായാണ് പെരുമാറുന്നതെന്നു തിങ്കളാഴ്ച ചൈന വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യയില്‍ നേരിട്ടു വിദേശ നിക്ഷേപം (എഫ്ഡിഐ) നടത്തുന്ന രാജ്യങ്ങളില്‍ 18ാം സ്ഥാനമേ ചൈനയ്ക്കുള്ളൂ.

ഇന്ത്യയിലെ ഓഹരിവിപണികളിലും ബോണ്ടുകളിലും എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ്) നടത്തുന്ന ആദ്യ 10 രാജ്യങ്ങളിലും ചൈനയില്ല. എന്നാല്‍ ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് 3 ഇന്ത്യചൈന നിക്ഷേപത്തിനും സുപ്രധാന ദിവസമാണ്.

അന്നാണ് ഇന്ത്യയില്‍ എഫ്പിഐക്കുള്ള ചൈനയുടെ ലൈസന്‍സ് കാലാവധി അവസാനിക്കുക. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയാണ് ഇന്ത്യയില്‍ ‘സെബി’യുമായി ബന്ധപ്പെട്ട് ഇതു ചെയ്യുന്നത്. അതേസമയം ഇത്തവണ ലൈസന്‍സ് പുതുക്കാന്‍ സെബിക്കു കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി തേടണം. ഇതിനുള്ള ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്.

Comments are closed.