കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: മാല്‍ഹുറ സാന്‍പോറ ഗ്രാമത്തില്‍ തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസും സേനയും ചേര്‍ന്നുള്ള തിരച്ചിലില്‍ തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. അതേസമയം രണ്ട് തീവ്രവാദികള്‍ കൂടി കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ ഒരുമാസത്തില്‍ തെക്കന്‍ കശ്മീരിലെ വിവിധയിടങ്ങളില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ ആറ് തീവ്രവാദികളാണ് വധിക്കപ്പെട്ടത്.

Comments are closed.