Ultimate magazine theme for WordPress.

വ്യോമയാന മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു

ന്യുഡല്‍ഹി: വ്യോമയാന മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍ ഈ മാസം 15ന് ഇയാള്‍ ഓഫീസില്‍ ജോലിക്കെത്തിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിച്ച ജീവനക്കാരോട് സ്വമേധയാ ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

അതേസമയം ഓഫീസില്‍ പ്രൊട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 2186 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75 പേര്‍ക്കാണ് പുതുതായി രോഗബാധിതരായത്. ചികിത്സയിലുള്ളവരില്‍ 28% പേര്‍ക്കും ഭേദമായി.

Comments are closed.