റിലയന്‍സ് ജിയോയുടെ 9.99% ഓഹരികള്‍ ഫെയ്സ്ബുക്ക് വാങ്ങുന്നു

ന്യുഡല്‍ഹി: ജിയോ ഇന്‍ഫോകോം ടെലികോം ബിസിനസ് മേഖലയില്‍ റിലയന്‍സ് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ കമ്പനിയായ റിലയന്‍സ് ജിയോയുടെ 9.99% ഓഹരികള്‍ ഫെയ്സ്ബുക്ക് വാങ്ങുന്നു. 570 കോടി ഡോളറി (ഏകദേശം 4,37,20,42,50,000 രൂപ) നാണ് ഇടപാട് നടക്കുന്നത്.

അതേസമയം ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മെന്റ് സര്‍വീസിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്ആപ്. പണമിടപാടിനുള്ള അനുമതി കൂടി കിട്ടിയാല്‍ ഗൂഗ്ള്‍ പേ, പെടിഎം എന്നിവയെ പോലെ പ്രവര്‍ത്തിക്കാന്‍ വാട്സ്ആപിനും കഴിയുന്നതാണ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ ഇന്ത്യയില്‍ വാട്സ്ആപിന് 40 കോടി ഉപഭോക്താക്കളാണുള്ളത്. സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കളില്‍ 80 ശതമാനവും വാട്സ്ആപ് ഉപയോഗിക്കുന്നവരാണ്.

Comments are closed.