രാജസ്ഥാന്‍ ദമ്പതികള്‍ തങ്ങളുടെ നവജാത ശിശുവിന് ലോക്ക് ഡൗണ്‍ എന്ന് പേരിട്ടു

അഗര്‍ത്തല: ത്രിപുരയില്‍ കുടുങ്ങിയ രാജസ്ഥാന്‍ ദമ്പതികള്‍ തങ്ങളുടെ നവജാത ശിശുവിന് ലോക്ക് ഡൗണ്‍ എന്ന് പേരിട്ടു. പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍വിവിധ സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി വിറ്റ് ഉപജീവനം തേടുന്ന സഞ്ജയ് ബൗറി ഭാര്യ മഞ്ജു ബൗറി ദമ്പതികളാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ത്രിപുരയില്‍ കുടുങ്ങിയത്. വില്‍പ്പനയുമായി ബന്ധപ്പെട്ട് എല്ലാവര്‍ഷവും ആറുമാസത്തോളം സമയം ഇവര്‍ ത്രിപുരയില്‍ ചെലവഴിക്കാറുണ്ട്.

എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടിയേറ്റത്തൊഴിലാളികള്‍ ത്രിപുരയില്‍ കുടുങ്ങി. അതേസമയം ഇവര്‍ക്ക് ഏപ്രില്‍ 13നാണ് കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ലോക്ക്ഡൗണിന്റെ ഓര്‍മ്മയ്ക്ക് ഈ പേരു നല്‍കാന്‍ നിര്‍ദേശിച്ചത്. കുഞ്ഞ് സുഖമായി ഇരിക്കുന്നതായി ദമ്പതികള്‍ പറയുന്നു. കുട്ടിയുടെ സുരക്ഷയ്ക്കും മറ്റുമായി നടപടികള്‍ സ്വീകരിച്ച സര്‍ക്കാരിന് ഇവര്‍ നന്ദി പറഞ്ഞു.

Comments are closed.