ആലപ്പുഴയില്‍ ബൈക്കില്‍ സഞ്ചരിക്കവേ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു

ആലപ്പുഴ : ആലപ്പുഴ ഭരണിക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈല്‍ ഹസന് വെട്ടേറ്റു. സുഹൃത്ത് ഇക്ബാലിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് സുഹൈലിന് വെട്ടേറ്റത്.

അതേസമയം ഇക്ബാലിനെ ലക്ഷ്യമിട്ടാണ് ആക്രമി സംഘമെത്തിയതെന്നാണ് അറിയുന്നത്. എന്നാല്‍ ഇദ്ദേഹം ഒഴിഞ്ഞു മാറിയപ്പോഴാണ് സുഹൈലിന് വെട്ടേറ്റത്. സുഹൈലിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപണം.

Comments are closed.