പീരുമേടില്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി

പീരുമേട്: പീരുമേടില്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എന്‍. ശിവപ്രസാദിന്റ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 56-ാം മൈല്‍ ചിത്രാഞ്ജലി സന്തോഷാ(47)ണ് പിടിയിലായത്.

അതേസമയം ഭരതന്റെ വീടിനു താഴത്തെ നിലയിലുള്ള മുറിയില്‍ നിന്നും ഒന്നര ലിറ്റര്‍ വാറ്റു ചാരായം, 110 ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍, ഗ്യാസ് കുറ്റി എന്നിവയാണ് കണ്ടെടുത്തത്. എന്നാല്‍ സ്വന്തം ഉപയോഗത്തിനും വില്‍പനയ്ക്കുമാണ് ചാരായം വാറ്റിയതെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു.

Comments are closed.