എറണാകുളം ജില്ലയില്‍ നാളെ ബാരിക്കേഡ് വച്ച് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളുടെ അതിര്‍ത്തികള്‍ അടക്കും

കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ ബാരിക്കേഡ് വച്ച് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളുടെ അതിര്‍ത്തികള്‍ അടക്കും.എന്നാല്‍ അവശ്യ സര്‍വീസുകളെയും ആശുപത്രിയിലേക്ക് വരുന്നവരെയും മാത്രമേ കടത്തിവിടൂ എന്നും കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പൂങ്കുഴലി അറിയിച്ചു. തുടര്‍ന്ന് ഹോട്‌സ്‌പോട്ടുകള്‍ സീല്‍ ചെയ്യാന്‍ മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം എ സി പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എസിപിമാരുടെ നേതൃത്വത്തില്‍ റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാകും. കൊച്ചി എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ടോടെ കൊച്ചി കോര്‍പറേഷന്‍ അതിര്‍ത്തികള്‍ ഏതെന്ന് മനസിലാക്കി മാര്‍ക്ക് ചെയ്യുമെന്നും ഡിസിപി വ്യക്തമാക്കി. എന്നാല്‍ ഹോട്‌സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണം തുടരുമെന്ന് ജനങ്ങളെ അനൗണ്‍സ്‌മെന്റ് നടത്തി പോലീസ് അറിയിക്കും. ഹോട്ട്‌സ്‌പോട്ടുകളും എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തിന് ശേഷം തീരുമാനിക്കുന്നതാണ്.

Comments are closed.