സ്വരൂപ് ആര്‍എസ്‌ജെ സംവിധാനം ചെയ്ത കോമഡി ത്രില്ലര്‍ ചിത്രം ഇനി മലയാളത്തിലേക്ക്

തെലുങ്കില്‍ പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രം ഏജന്റ് സായ് ശ്രീനിവാസ ആത്രേയ ഇനി മലയാളത്തിലേക്കെത്തുന്നു. സ്വരൂപ് ആര്‍എസ്‌ജെ സംവിധാനം ചെയ്ത കോമഡി ത്രില്ലര്‍ ചിത്രം ഇപ്പോഴിതാ മലയാളത്തില്‍ റീമേക്കിന് ഒരുങ്ങുന്നു. നവീന്‍ പോളിഷെട്ടി തെലുങ്കില്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.

എന്നാല്‍ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷാവസാനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ധ്യാന്‍ അഭിനയിച്ച ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നാലോളം സിനിമകള്‍ അദ്ദേഹത്തിന്റേതായി പുറത്തുവരാനുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഓണം റിലീസ് ആയി തീയേറ്ററുകളിലെത്തിയ ലവ് ആക്ഷന്‍ ഡ്രാമ സാമ്പത്തിക വിജയം നേടിയ സിനിമയാണ്.

Comments are closed.