കൊവിഡ് ദുരിതാശ്വാസ നിധികളിലേക്ക് 1.30 കോടി പ്രഖ്യാപിച്ച് വിജയ്

കൊവിഡ് പ്രതിരോധത്തിനായി ദുരിതാശ്വാസ പ്രധാനമന്ത്രിയുടെയും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധികളിലേക്ക് 1.30 കോടി സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ് ചലച്ചിത്ര താരം വിജയ്. ഇതില്‍ 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്.

ബാക്കി തുക തമിഴ്‌നാടും കേരളവും ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യയ്ക്കുമാണ്. തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നല്‍കുന്ന വിജയ്, ഫെഫ്‌സിക്ക് (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ) 25 ലക്ഷവും നല്‍കും.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷവും കര്‍ണാടക, ആന്ധ്രപ്രദേശ്, തെലിങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് 5 ലക്ഷം വീതവും വിജയ് നല്‍കും. കൂടാതെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരിട്ടെത്തിക്കാന്‍ രാജ്യമെമ്പാടുമുള്ള തന്റെ ഫാന്‍ ക്ലബ്ബുകള്‍ വഴി വലിയൊരു തുക വിജയ് വിതരണം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Comments are closed.