മാരുതി എസ്-ക്രോസ് ഉടന്‍ വിപണിയില്‍

ഇന്ത്യയിലെ ഏറ്റവും വലിയ നിർമാതാക്കളായ മാരുതി സുസുക്കി പുതിയ ബി‌എസ്-VI മലിനീകരണത്തിന് അനുസൃതമായി തങ്ങളുടെ എല്ലാ മോഡലുകളെയും പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരുന്നു.

ഡീസൽ മോഡൽ മാത്രമുണ്ടായിരുന്ന വിറ്റാര ബ്രെസയുടെ പെട്രോൾ പതിപ്പ് കമ്പനിഅടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതേപാത പിന്തുടർന്ന് പെട്രോൾ എഞ്ചിൻ ലഭിച്ച മാരുതിയുടെ മറ്റൊരു മോഡലാണ് എസ്-ക്രോസ് പ്രീമിയം ക്രോസ്ഓവർ.

ഈ വർഷം ഓട്ടോ എക്‌സ്‌പോയിൽ എസ്-ക്രോസിന്റെ പെട്രോൾ പതിപ്പ് മാരുതി പ്രദർശിപ്പിച്ചിരുന്നു. നേരത്തെ വാഹനം ഉടൻ വിപണിയിലെത്തുമെന്ന് സൂചന നൽകുന്ന ടീസർ ചിത്രവും ബ്രാൻഡ് പുറത്തുവിട്ടിരുന്നു. ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം പെട്രോൾ എസ്-ക്രോസ് അടുത്തമാസം വിപണിയിൽ എത്തും. ഇത് റെനോ ഡസ്റ്റർ, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ ജനപ്രിയ എസ്‌യുവികളുമായി മത്സരിക്കും.

ബി‌എസ്-VI കംപ്ലയിന്റ് സിയാസ്, എർട്ടിഗ, XL6, വിറ്റാര ബ്രെസ തുടങ്ങിയവയ്ക്ക് കരുത്തേകുന്ന അതേ പെട്രോൾ യൂണിറ്റാണ് എസ്-ക്രോസിനും കമ്പനി സമ്മാനിച്ചിരിക്കുന്നത്. സുസുക്കി വികസിപ്പിച്ച അതേ 1.5 ലിറ്റർ നാല് സിലിണ്ടർ കെ-സീരീസ് പെട്രോൾ എഞ്ചിൻ 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കും.

മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാത്രമേ എസ്-ക്രോസിന്റെ മുൻ പതിപ്പുകളിൽ ലഭ്യമായിരുന്നുള്ളൂ. എസ്-ക്രോസിന്റെ പുതിയ ബി‌എസ്-VI പെട്രോൾ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലും തെരഞ്ഞെടുക്കാൻ സാധിക്കും.

ടോർഖ് അസിസ്റ്റ് നൽകുകയും ഇന്ധനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്ന സ്‌മാർട്ട് ഹൈബ്രിഡ് സംവിധാനവും ഇത് വാഗ്‌ദാനം ചെയ്യും. രൂപകൽപ്പനയുടെ കാര്യത്തിൽ എസ്-ക്രോസ് നിലവിലുള്ള മോഡലിന് സമാനമായി തന്നെ കാണപ്പെടും.

ഇതിന് ഒരേ പ്രീമിയം ലുക്കിംഗ് ക്രോം ഗ്രിൽ, ഫോക്സ് സ്‌കിഡ് പ്ലേറ്റുകളുള്ള മസ്കുലർ ബമ്പർ, ഗംഭീരമായി കാണപ്പെടുന്ന ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ടൈപ്പ് ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ തുടങ്ങിയവ ലഭിക്കും. ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ കാറിനുള്ളിൽ ലഭിക്കും.

ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉയർന്ന നിലവാരത്തിലുള്ള പരിഷ്‌ക്കരണവും സൗകര്യവുമുള്ള സ്റ്റൈലിഷ് ക്രോസ്ഓവർ ആഗ്രഹിക്കുന്നവരെ ആകർഷിക്കാനു കെൽപ്പ് മോഡലിനുണ്ട്. പുതിയ ഓട്ടോമാറ്റിക് ഗിയർ‌ബോക്സ് ഓപ്ഷനൻ കൂടുതൽ സ്ത്രീ ഉപഭോക്താക്കളെയും അടുപ്പിക്കുമെന്ന് മാരുതി പ്രതീക്ഷിക്കുന്നു.

Comments are closed.