വൻ കഞ്ചാവ് വേട്ട ; കോവിഡിന്റെ മറവിൽ നാഷണല്‍ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 25ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി

പത്തനംതിട്ട : പത്ത് കിലോഗ്രാം കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികളെ എക്സൈസ് പിടികൂടി.
തമിഴ്നാട് ഉസ്ലാംപെട്ടി സ്വദേശിയായ എം. രമേശ്, തിരുനെൽവേലി അംബാസമുദ്രം അമ്പൂർ സ്ഥലത്തു എൽ. തങ്കരാജ് എന്നിവരാണ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച നാഷണല്‍ പെർമിറ്റ് ലോറിയുമായി അടൂർ എക്സൈസ് ഇൻസ്‌പെക്ടർ ഇ.കെ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്

പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എൻ കെ മോഹൻ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ എക്സൈസ് ഇൻസ്പെക്ടർ ഇ.കെ റെജിമോനും സംഘവും അടൂർ എം സി റോഡിൽ കർശന വാഹന പരിശോധനയിലായിരുന്നു.
വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് TN-70-Q-3789 രജിസ്‌ട്രേഷൻ നമ്പരിലുള്ള ലോറിയിൽ നിന്നും കഞ്ചാവ് പിടിച്ചത്. നാഷണല്‍ പെർമിറ്റ് ലോറിയുടെ ഡ്രൈവറുടെ പിന്‍ ഭാഗത്തുള്ള രഹസ്യ അറയില്‍ നിന്ന് 10 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത് ഇതിന് പൊതുവിപണിയിൽ ഉദ്ദേശം 25 ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എൻ കെ മോഹൻ കുമാർ അറിയിച്ചു.

ആന്ധ്രാപ്രദേശിലെ രാജമുദ്രി എന്ന സ്ഥലത്തുനിന്നും വിതരണത്തിനായി അരിയുമായി കേരളത്തിലെ കായംകുളം , പുനലൂർ ഭാഗത്ത് എത്തിയതായിരുന്നു. തമിഴ്നാട് സ്വദേശികൾ. ആന്ധ്രാപ്രദേശിൽ നിന്നും മലയാളിയായ രണ്ടു പേരാണ് പാഴ്സൽ വാഹനത്തിൽ ഏല്പിച്ചതെന്ന് പിടിയിലായവർ പറഞ്ഞു
അടൂർ കായകുളം റൂട്ടിൽ ആൾ എത്തി പാഴ്സൽ കൈപ്പറ്റുമെന്നായിരുന്നു പാഴ്‌സൽ നൽകിയവർ പറഞ്ഞിരുന്നത്. കഞ്ചാവ് കൈ മാറിയവരെപ്പറ്റി ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. റെയിഡിൽ അടൂർ എക്സൈസ് ഇൻസപെക്ടർ ഇ കെ റെജിമോൻ, പ്രിവന്റീവ് ഓഫീസർ മാരായ പി..ബിനു, എസ്. മനോജ്, പ്രഭാകരൻ പിള്ള.റ്റി,സിവിൽ എക്സൈസ് ഓഫീസർ മാരായ ഹരിഹരൻ ഉണ്ണി . ആർ. എസ്., അരുൺ, റിയാസ് മോൻ, ഉണ്ണികൃഷ്ണൻ, ഡ്രൈവർ റെംജി എന്നിവർ പങ്കെടുത്തു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.