ആറ്റിങ്ങലിലെ ജനങ്ങളുടെ ഹൃദയവും കീഴടക്കി അടൂർ പ്രകാശ് എം.പി; കൈത്താങ്ങുമായി ആറ്റിങ്ങലിൽ 24മണിക്കൂർ പ്രവർത്തിക്കുന്ന പ്രവാസി ഹെൽപ്‌ഡെസ്‌ക്ക്

ആറ്റിങ്ങൽ: സംസ്ഥാനത്ത് ആദ്യമായി ഗൾഫിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ചു
കൊണ്ട് അടൂർ പ്രകാശ് എം.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവാസികൾക്ക് മാത്രമായി ആറ്റിങ്ങലിലെ MP ഓഫീസ് കേന്ദ്രീകരിച്ചു  പ്രവാസി ഹെൽപ്‌ഡെസ്‌ക്ക് നാളെ (23.04 2020) ആരംഭിക്കുകയാണ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ആറ്റിങ്ങൽ പാർലമെന്റ് പരിധിയിൽ നിന്നും ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ഭക്ഷണത്തിനും ചികിൽസക്കും മറ്റ് സഹായങ്ങൾക്കുമായി ബുദ്ധിമുട്ടുന്ന  പ്രവാസികൾക്ക് വളരെ ആശ്വാസകരമായിരിക്കും പ്രവാസി ഹെൽപ്‌ഡെസ്‌ക്ക്

ആറ്റിങ്ങൽ പാർലമെന്റ് പരിധിയിൽ നിന്ന്‌ ഗൾഫിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾ എംപിയെ തങ്ങളുടെ പ്രയാസങ്ങൾ അറിയിച്ചിരുന്നു.പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ട് അവർക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും, കൂടാതെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ നിന്നും യു.എ.യിൽ സന്ദർശക വിസയിലുള്ള കോവിഡ് ഭീതിമൂലം ഒറ്റപ്പെട്ട് മുറികളിൽ കഴിയുന്നവരും അസുഖങ്ങൾക്ക് ചികിൽസ തേടാനാവാതെ പ്രയാസപ്പെടുന്നവരുമായ ആളുകൾക്ക് അബുദാബി, ദുബൈ, ഷാർജ,അജ്‌മാൻ എന്നിവിടങ്ങളിലെ പത്തോളം പ്രൈവറ്റ് പോളിക്ലിനിക്കുകളിൽ സൗജന്യമായി ചികിൽസ നടത്താനുള്ള ക്രമീകരണം സജ്ജമാക്കിയിട്ടുണ്ടെന്നും അടൂർ പ്രകാശ്  അറിയിച്ചു.

അബുദാബി, ദുബൈ, ഷാർജ അജ്‌മാനിലുള്ളവർ കൂടുതൽ വിവരങ്ങൾക്കും ചികിൽസാ സഹായങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ഷാജി ഷംസുദീൻ: 00971-507841786)

ഖത്തറിൽ കോവിഡ് ആദ്യം സ്ഥിരീകരിച്ച  ഇൻഡസ്‌ട്രിയൽ ഏരിയയിൽ നിന്നും പുറത്തേക്കുള്ള യാത്ര അസാധ്യമായതിനാൽ അവിടെയുള്ള  കോവിഡ് അല്ലാത്ത മറ്റു രോഗങ്ങൾ ഉള്ള ആറ്റിങ്ങലിലെ പ്രവാസികൾ ചികിൽസക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മനസ്സിലാക്കി.അങ്ങനെയുള്ളവർക്കായി  അവിടെ സുൽത്താൻ മെഡിക്കൽ സെന്ററിൽ അടൂർ പ്രകാശിന്റെ ഇടപെടലുകൾ വഴി ചികിൽസാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതിനായി 00974-77110043 മുനീർ പള്ളിക്കൽ എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യണം

പ്രവാസികളുടെ ഏതൊരാവശ്യത്തിനും സന്നദ്ധ പ്രവർത്തകരും ഒപ്പം ഞാനും എപ്പോഴും കൂടെ  ഉണ്ടായിരിക്കുമെന്ന്  അടൂർ പ്രകാശ്  പറഞ്ഞു

ആറ്റിങ്ങൽ: സംസ്ഥാനത്ത് ആദ്യമായി ഗൾഫിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ചു
കൊണ്ട് അടൂർ പ്രകാശ് എം.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവാസികൾക്ക് മാത്രമായി ആറ്റിങ്ങലിലെ MP ഓഫീസ് കേന്ദ്രീകരിച്ചു  പ്രവാസി ഹെൽപ്‌ഡെസ്‌ക്ക് നാളെ (23.04 2020) ആരംഭിക്കുകയാണ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ആറ്റിങ്ങൽ പാർലമെന്റ് പരിധിയിൽ നിന്നും ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ഭക്ഷണത്തിനും ചികിൽസക്കും മറ്റ് സഹായങ്ങൾക്കുമായി ബുദ്ധിമുട്ടുന്ന  പ്രവാസികൾക്ക് വളരെ ആശ്വാസകരമായിരിക്കും പ്രവാസി ഹെൽപ്‌ഡെസ്‌ക്ക്

ആറ്റിങ്ങൽ പാർലമെന്റ് പരിധിയിൽ നിന്ന്‌ ഗൾഫിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾ എംപിയെ തങ്ങളുടെ പ്രയാസങ്ങൾ അറിയിച്ചിരുന്നു.
ഉടൻ തന്നെ പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ട് അവർക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. കൂടാതെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ നിന്നും യു.എ.യിൽ സന്ദർശക വിസയിലുള്ള കോവിഡ് ഭീതിമൂലം ഒറ്റപ്പെട്ട് മുറികളിൽ കഴിയുന്നവരും അസുഖങ്ങൾക്ക് ചികിൽസ തേടാനാവാതെ പ്രയാസപ്പെടുന്നവരുമായ ആളുകൾക്ക് അബുദാബി, ദുബൈ, ഷാർജ,അജ്‌മാൻ എന്നിവിടങ്ങളിലെ പത്തോളം പ്രൈവറ്റ് പോളിക്ലിനിക്കുകളിൽ സൗജന്യമായി ചികിൽസ നടത്താനുള്ള ക്രമീകരണം സജ്ജമാക്കിയിട്ടുണ്ടെന്നും അടൂർ പ്രകാശ്  അറിയിച്ചു.

അബുദാബി,ദുബൈ,ഷാർജ അജ്‌മാനിലുള്ളവർ കൂടുതൽ വിവരങ്ങൾക്കും ചികിൽസാ സഹായങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഷാജി ഷംസുദീൻ: 00971-507841786)

ഖത്തറിൽ കോവിഡ് ആദ്യം സ്ഥിരീകരിച്ച  ഇൻഡസ്‌ട്രിയൽ ഏരിയയിൽ നിന്നും പുറത്തേക്കുള്ള യാത്ര അസാധ്യമായതിനാൽ അവിടെയുള്ള  കോവിഡ് അല്ലാത്ത മറ്റു രോഗങ്ങൾ ഉള്ള ആറ്റിങ്ങലിലെ പ്രവാസികൾ ചികിൽസക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മനസ്സിലാക്കി.അങ്ങനെയുള്ളവർക്കായി  അവിടെ സുൽത്താൻ മെഡിക്കൽ സെന്ററിൽ അടൂർ പ്രകാശിന്റെ ഇടപെടലുകൾ വഴി ചികിൽസാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതിനായി 00974-77110043 മുനീർ പള്ളിക്കൽ എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യണം

പ്രവാസികളുടെ ഏതൊരാവശ്യത്തിനും സന്നദ്ധ പ്രവർത്തകരും ഒപ്പം ഞാനും എപ്പോഴും കൂടെ  ഉണ്ടായിരിക്കുമെന്ന്  അടൂർ പ്രകാശ്  പറഞ്ഞു

ഷിബു കൂട്ടുംവാതുക്കൾ

Comments are closed.