ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളില്‍ അതീവ ജാഗ്രത നിർദ്ദേശം നൽകി ജില്ലാ കളക്ടർ.

കൊല്ലം: ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളായ നിലമേല്‍, കുളത്തൂപ്പുഴ, തൃക്കരുവ ഗ്രാമപഞ്ചായത്തുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കാരയ്ക്കാട് (വാര്‍ഡ് നമ്പര്‍ 17 ) ലും കൂടാതെ അതിർത്തി പഞ്ചായത്തുകളായ ആര്യങ്കാവ് തെന്മല പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസിന്റെയും നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കർശനമായി പാലിക്കണം.

നിയമവിരുദ്ധമായി ആളുകളെ കടത്തുന്ന ലോറി,സ്വകര്യവാഹനങ്ങൾ,ആംബുലൻസ്, ഇരുചക്രവാഹനങ്ങൾ,സർക്കാർ വാഹനങ്ങൾ തുടങ്ങിയ വാഹനങ്ങളുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും.

നിര്‍ദേശങ്ങള്‍ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കമെന്ന് കളക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.