അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ചങ്ങനാശ്ശേരി സ്വദേശി മരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ചങ്ങനാശ്ശേരി സ്വദേശി മരിച്ചു. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റായ ജോസഫ് മാത്യു (69) ആണ് മരിച്ചത്. അതേസമയം അമേരിക്കയില്‍ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2,219 ആയി.

ഇതോടെ ഇവിടെ ഇതുവരെയുള്ള കൊവിഡ് മരണം 47,000 കടന്നു. ബ്രിട്ടനില്‍ 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയിലാകട്ടെ മരണം കാല്‍ലക്ഷം കടന്നു. ഇറ്റലിയില്‍ 437 ഉം സ്‌പെയിനില്‍ 435 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം 544 പേര്‍ മരിച്ചു. അതേസമയം കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

Comments are closed.