Ultimate magazine theme for WordPress.

ന്യൂയോര്‍ക്കില്‍ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയില്‍ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന ലഭിക്കുന്നത്. അതേസമയം മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷവും മരണം 1,83,000 കടന്നു.

അമേരിക്കയില്‍ മാത്രം 24 മണിക്കൂറിനിടെ മരിച്ചത് 2,219 പേരാണ്. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 പിന്നിട്ടു. കൊവിഡ് രോഗികള്‍ എട്ടരലക്ഷത്തോട് അടുക്കുകയാണ്. ബ്രിട്ടനില്‍ 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയില്‍ മരണം കാല്‍ലക്ഷം കടന്നു. ഇറ്റലിയില്‍ 437 ഉം സ്‌പെയിനില്‍ 435 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം 544 പേര്‍ മരിച്ചു.

Comments are closed.