Ultimate magazine theme for WordPress.

ലോകത്ത് കൊവിഡ് മരണം 1,83,000 ; 26 ലക്ഷം പേര്‍ രോഗബാധിതരായി

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് മരണം 1,83,000ആയി. അതേസമയം 26 ലക്ഷം പേര്‍ രോഗബാധിതരായി. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2,219 പേര്‍ മരിച്ചു. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കടന്നു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തിനടുക്കുന്നു. ബ്രിട്ടനില്‍ 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയില്‍ മരണം കാല്‍ലക്ഷം കടന്നു.

ഇറ്റലിയില്‍ 437 ഉം സ്‌പെയിനില്‍ 435 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം 544 പേര്‍ മരിച്ചു. എന്നാല്‍ കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം കൊവിഡ് കാലത്ത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് കനേഡിയന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Comments are closed.