കോഴിക്കോട് തീവണ്ടിയില്‍ എത്തിച്ച 382 കിലോഗ്രാം പഴകിയ മീന്‍ പിടികൂടി
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ മുബൈയില്‍ നിന്ന് തീവണ്ടിയില്‍ എത്തിച്ച 382 കിലോഗ്രാം പഴകിയ മീന്‍ പിടികൂടി. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് അയക്കൂറ, ഏട്ട, അയല, ആവോലി എന്നീ മീനുകള്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗത്തിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും പരിശോധനയില്‍ പിടികൂടിയത്.
അതേസമയം കോഴിക്കോട് നിന്ന് മൂന്ന് ദിവസത്തിനിടയില്‍ നാല് ടണ്ണില്‍ അധികം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് പിടികൂടിയത്. അതേസമയം ബുധനാഴ്ച ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ട് പോവുകയായിരുന്ന 3490 കിലോഗ്രാം സൂത മത്സ്യം ബേപ്പൂര്‍ കോട്ടക്കടവില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് പിടിച്ചെടുത്ത മീന്‍ ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം കുഴിച്ച് മൂടി. ഭക്ഷ്യയോഗ്യമല്ലാത്ത 271 കിലോഗ്രാം മീനാണ് ചൊവ്വാഴ്ച നടത്തിയ പരിശോധയില്‍ പിടികൂടിയത്. ഒറീസയില്‍ നിന്ന് കൊണ്ട് വന്ന ചൂട മത്സ്യമാണ് പിടിച്ചെടുത്തത്. അതിനാല്‍ എല്ലാ ദിവസവും വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
Comments are closed.