Ultimate magazine theme for WordPress.

സൗദിയില്‍ കൊവിഡ് ബാധിച്ച് മഹാരാഷ്ട്ര സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മഹാരാഷ്ട്ര സ്വദേശി മരിച്ചു. ദമ്മാമില്‍ വെച്ച് മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുല്ല (49) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സൗദിയില്‍ കൊവിഡ് ബാധയില്‍ മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 11 ആയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. മദീനയില്‍ നാലു പേരും മക്കയില്‍ മൂന്നു പേരും ജിദ്ദയില്‍ രണ്ടുപേരും റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.

ഇതില്‍ രണ്ടു പേര്‍ മലയാളികളാണ്. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസും മലപ്പുറം ചെമ്മാട് സ്വദേശി സഫ്വാനും. അതേസമയം ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ സൗദിയില്‍ നിന്നുള്ള ഇന്ത്യാക്കാരെ നാട്ടിലയക്കാന്‍ എംബസി തീരുമാനമെടുത്തിട്ടില്ല.

ഇത് സംബന്ധിച്ച് എന്ത് പുതിയ തീരുമാനമുണ്ടായാലും അത് എംബസിയുടെ ട്വിറ്ററിലെയും ഫേസ്ബുക്കിലെയും ഔദ്യോഗിക അക്കൗണ്ടുകളിലൂടെയും വെബ്‌സൈറ്റിലൂടെയും അറിയിക്കുമെന്നും വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍വഴി ആവശ്യക്കാര്‍ക്ക് മരുന്നുകളും ഭക്ഷണവും വിതരണം ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

Comments are closed.