വിദേശികള്‍ക്ക് അവരുടെ രാജ്യം അനുവദിച്ചാല്‍ നാട്ടില്‍ പോകാമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം
റിയാദ്: സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് യാത്ര സൗകര്യം ലഭ്യമായാല്‍ നാട്ടില്‍ പോകുന്നതിനു തടസമില്ലെന്നു സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. റീ-എന്‍ട്രി വിസയും ഫൈനല്‍ എക്സിറ്റ് വിസയും ഉള്ളവര്‍ക്ക് യാത്ര സൗകര്യം ലഭ്യമായാല്‍ നാട്ടില്‍ പോകാമെന്നാണ് ജവാസത്തിന്റെ അറിയിപ്പ്. എന്നാല്‍ കൊവിഡില്‍ നിന്ന് മുക്തമായെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷമേ തിരിച്ചുവരാനാകൂ എന്നും വ്യക്തമാക്കി.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടു ഇരുപത്തയ്യായിരത്തിലധികം വിദേശികള്‍ അപേക്ഷ നല്‍കിയതായി മാനവശേഷി വികസന മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തൊഴിലുടമകളാണ് വിദേശ തൊഴിലാളികള്‍ക്ക് വേണ്ടി മന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയത്.
ഇത്തരത്തില്‍ ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇരുനൂറോളം ഫിലിപ്പൈന്‍സ് സ്വദേശികളെ നാട്ടില്‍ എത്തിച്ചു. എന്നാല്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസില്‍ തീരുമാനമായിട്ടില്ല. നാട്ടില്‍ പോകേണ്ടവര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷീറില്‍ രജിസ്റ്റര്‍ ചെയ്യണം. വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന് നടപടി കേന്ദ്ര ഗവണ്മെന്റിന്റെ അനുവാദത്തിന് വിധേയമായി ആരംഭിക്കുമെന്നും നോര്‍ക്ക റൂട്സ് അറിയിച്ചു.
അതേസമയം ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണനയ്ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ബാധകമല്ല. കേരളത്തിലെ വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റയിന്‍കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും. കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ലഭിക്കുന്ന മുറയ്ക്ക് ഓണ്‍ലൈന്‍ രജിസ്ടേഷന് ആരംഭിക്കുമെന്നും നോര്‍ക്ക സി.ഇ.ഒ. വ്യക്തമാക്കി.
Comments are closed.