Ultimate magazine theme for WordPress.

സ്പ്രിംക്ലര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യന്‍ സര്‍വ്വറില്‍ സുരക്ഷിതമാകുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി വന്‍തോതിലുള്ള വിവര ശേഖരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും സ്പ്രിംക്ലറിന്റെ സൗജന്യ സേവനം വാങ്ങാന്‍ നിയമ വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം ലോകാരോഗ്യ സംഘടന പോലും സ്പ്രിംക്ലര്‍ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നുണ്ടെന്നും ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തില്‍ നില്‍ക്കുമ്പോള്‍ ഒരു വ്യക്തിയുടെ സുരക്ഷയ്ക്കല്ല മുന്‍ഗണന നല്‍കേണ്ടി വരിക എന്നും സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാരിന് വന്‍തോതില്‍ വിവര ശേഖരണത്തിന് സംവിധാനമില്ല. ഈ ഘട്ടത്തിലാണ് സ്പ്രിംക്ലര്‍ കമ്പനി സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നത്.

പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കരാര്‍ ഉണ്ടാക്കിയത്. ഐടി വകുപ്പ് ഈ സോഫ്റ്റ് വെയര്‍ വാങ്ങുകയായിരുന്നു. 15000 രൂപയില്‍ താഴെ ഉള്ള സേവനങ്ങള്‍ വാങ്ങാന്‍ ഐടി വകുപ്പ് മേധാവിക്ക് അധികാരം ഉണ്ട്. ഇതിനു നിയമ വകുപ്പിന്റെ അനുമതി ആവശ്യമില്ല. അതിനാല്‍ ചര്‍ച്ച പോലും വേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കൂടാതെ സ്വകാര്യതാ നിയമത്തിന്റെ ലംഘനമോ വിവര ചോര്‍ച്ചയോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയാണ് കരാര്‍ ഉണ്ടാക്കിയത്. ന്യുയോര്‍ക്ക് അധികാര പരിധി വെച്ചത് കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് മാത്രമാണ്. സ്പ്രിംക്ലര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യന്‍ സര്‍വ്വറില്‍ സുരക്ഷിതമാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Comments are closed.