പോലീസ് ഉദ്യോഗസ്ഥർക്ക് കൈത്താങ്ങുമായി സി കെ ഹരീന്ദ്രൻ എംഎൽഎ

പാറശാല : കേരള തമിഴ്നാട് അതിർത്തി മണ്ഡലമായ പാറശാല നിയോജക മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ലഭ്യമാക്കി സി കെ ഹരീന്ദ്രൻ എംഎൽഎ.
ആയിരത്തി അഞ്ഞൂറോളം വാഴപ്പഴങ്ങളും 600 കുപ്പി മിനറൽ വാട്ടറും എംഎൽഎ ലഭ്യമാക്കി നൽകി.
മണ്ഡലത്തിൽ 11 സ്ഥലങ്ങളിലായി അതിർത്തി മേഖലയിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട് അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ ഈ പോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കിയാണ് കേരളത്തിലെക്ക് പ്രവേശിപ്പിക്കുന്നത്…
ഇവിടെ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും എംഎൽഎ നേരത്തെ കുടിവെള്ളവും ഭക്ഷണവും ഭക്ഷ്യ ഉൽപ്പന്നങ്ങളും എത്തിച്ചു നൽകിയിരുന്നു.
ചടങ്ങിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി പി അനിൽ കുമാർ എംഎൽഎ യുടെ കയ്യിൽ നിന്നും ഭക്ഷ്യോൽപ്പന്നങ്ങൾ ഏറ്റുവാങ്ങി.
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ക്രിസ്റ്റി രാജ്.പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സജിൻ എസ് എസ്.
പാറശ്ശാല ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു.വിഎഫ്പിസികെ ഭാരവാഹികൾ, പാറശ്ശാല ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചന്ദലാൽ തുടങ്ങിയവർ പങ്കെടുത്തു

സജു എസ്

Comments are closed.