സ്പ്രിംക്ലര്‍ ഇടപാടില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രി ശരിവയ്ക്കുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാടില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രി ശരിവയ്ക്കുകയാണ്. രണ്ട് വിരമിച്ച ഉദ്യോഗസ്ഥരെ വച്ച് അന്വേഷണം നടത്തുകയാണ് മുഖ്യമന്ത്രി. അവരുടെ അന്വേഷണം തൃപ്തികരമല്ല, അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നതിനാണിത്. മുഖ്യമന്ത്രിയുടെ നിലപാട് പാര്‍ട്ടിവരെ തള്ളിക്കളഞ്ഞതാണ്. കൊവിഡ് ആയതിനാല്‍ പരസ്യപ്പെടുത്താത്തതാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

പിണറായി വിജയന് ലാവ്ലിന്‍ ബാധ പിന്തുടരുകയാണ്. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്ന രക്തസാക്ഷി പരിവേഷം അണിയുകയാണ്. രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പറഞ്ഞ് നിലവിളിക്കുകയാണ്. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും നേരെ കുതിരകയറുകയാണ് അദ്ദേഹമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേസമയം പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് പിന്നീട് മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നു. ഐ.ടി സെക്രട്ടറി വിശീദകരണവും നല്‍കുന്നു. സാലറി ചലഞ്ചിലൂടെ പിടിക്കുന്ന ശമ്പളം ഉദ്യോഗസ്ഥര്‍ക്ക് എന്ന് തിരിച്ചുകൊടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

അത് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ കൊടുത്തുതീര്‍ക്കണം. അത്തരത്തില്‍ ഉറപ്പുനല്‍കിയാല്‍ സാലറി ചലഞ്ചുമായി സഹകരിക്കും. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം സര്‍ക്കാര്‍ ചെലവ് കുറയ്ക്കുകയും വേണം. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. മുതിര്‍ന്ന ഐ.എ.എസ് ഓഫീസറായ ഐ.ടി സെക്രട്ടറിയെ പാര്‍ട്ടി ഓഫീസിലേക്ക് പറഞ്ഞുവിട്ട് വിശദീകരണം നല്‍കുന്ന രീതി കേട്ടുകേള്‍വിയുണ്ടോ? ഐ.ടി സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ട് സമസ്താപരാധം പറഞ്ഞുവെന്നും ചെന്നിത്തല വ്യക്തമാക്കി.

Comments are closed.