കശ്മീര്‍ താഴ്വരയിലേക്ക് കോവിഡ് രോഗികളെ എത്തിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് പോലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ കോവിഡ് മഹാമാരി പടര്‍ത്തുക എന്ന ദുരുദ്ദേശ്യത്തോടെ കോവിഡ് രോഗികളെ പാക്കിസ്ഥാന്‍ ജമ്മു കശ്മീരിലേയ്ക്ക് എത്തിക്കുന്നതായി പോലീസ് മേധാവി വെളിപ്പെടുത്തുന്നു. ശ്രീനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗന്ദര്‍ബല്‍ ജില്ലയിലുള്ള ക്വാറന്റീന്‍ കേന്ദ്രം സന്ദര്‍ശിച്ചതിനു ശേഷമാണ് ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഹ് സിങ്ങ് ഇക്കാര്യം അറിയിച്ചത്.

കശ്മീര്‍ താഴ്വരയിലേക്ക് കോവിഡ് രോഗികളെ എത്തിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നത് വസ്തുതയാണ്.. പാക്കിസ്ഥാന്‍ തീവ്രവാദികളെ കശ്മീരിലേയ്ക്ക് അയയ്ക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കശ്മീരില്‍ കോവിഡ് പരത്താനായി കോവിഡ് രോഗികളെ താഴ്വരയിലേക്ക് എത്തിക്കുകയാണ്. ഇതൊരു പ്രശ്നമാണ്. ഇതില്‍ ജാഗ്രത പുലര്‍ത്തണം.. ഇത് നമ്മെ അസ്വസ്ഥമാക്കുന്നുവെന്നും അദേഹം വ്യക്തമാക്കി. അതേസമയം പാക്ക് അധീന കശ്മീരില്‍ ഇതുവരെ 50 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.

Comments are closed.