ഡെലിവറി ബോയിയുടെ മതത്തിന്റെ പേരില്‍ സാധനങ്ങള്‍ കൈപ്പറ്റാന്‍ വിസമ്മതിച്ചയാള്‍ അറസ്റ്റില്‍

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഡെലിവറി ബോയിയുടെ മതത്തിന്റെ പേരില്‍ സാധനങ്ങള്‍ കൈപ്പറ്റാന്‍ വിസമ്മതിച്ചയാള്‍ അറസ്റ്റിലായി. ചൊവ്വാഴ്ച കാഷിമീര സ്വദേശി ഗജനന്‍ ചതുര്‍വേദിയാണ് അറസ്റ്റിലായത്. ഇയാള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുമായി വീട്ടിലെത്തിയ ഡെലിവറി ബോയിയോട് പേര് ചോദിക്കുകയായിരുന്നു. ഇസ്ലാം മതവിശ്വാസിയാണെന്ന് അറിഞ്ഞതോടെ സാധനങ്ങള്‍ കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു.

തുടര്‍ന്ന് താന്‍ മുസ്ലീംങ്ങളില്‍ നിന്നും ഒന്നും സ്വീകരിക്കില്ലെന്നും പറഞ്ഞായിരുന്നു നിരസിക്കലെന്നും ഡെലിവറി ബോയ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി ഇയാള്‍ അറസ്റ്റിലായി. സംഭവത്തില്‍ ഗജനന്‍ ചൗധരിക്കെതിരെ മതവിദ്വേഷം പടര്‍ത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Comments are closed.