വടക്കന്‍ ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായെന്ന് നാസ
ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ റദ്ദാക്കിയിരിക്കുന്നതിനെ തുടര്‍ന്ന് 20 വര്‍ഷത്തിനിടെയിലെ ഏറ്റവും കുറവ് അന്തരീക്ഷ മലിനീകരണ തോതാണ് വടക്കന്‍ ഇന്ത്യയിലേതെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ വ്യക്തമാക്കുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ലോകത്ത് വിവിധയിടങ്ങളില്‍ ബഹിരാകാശത്ത ഘടകങ്ങളില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ നാസയുടെ സാറ്റ്ലൈറ്റ് സെന്‍സേഴ്സ് ആണ് എയറോസള് ലെവല്‍ കുറഞ്ഞത് നിരീക്ഷിച്ചിരിക്കുന്നത്. അതേസമയം ഇന്തോ-ഗാങ്ജെറ്റിക് പ്ലെയ്നില്‍ 20 വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ മലിനീകരണ തോതാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നാസയിലെ യൂണിവേഴ്സിറ്റിസ് സ്പേസ് റിസേര്‍ച്ച് അസോസിയേഷന് ശാസ്ത്രഞ്ജന്‍ പവന് ഗുപ്ത വിശദീകരിച്ചു.
Comments are closed.