സമൂഹ വ്യാപന സാധ്യത അറിയാന്‍ കേരളത്തില്‍ റാന്‍ഡം പിസിആര്‍ പരിശോധനകള്‍ ആരംഭിച്ചു

കൊല്ലം: കൊവിഡ് 19 ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ പലരിലും സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സമൂഹ വ്യാപന സാധ്യത അറിയാന്‍ കേരളത്തില്‍ റാന്‍ഡം പിസിആര്‍ പരിശോധനകള്‍ തുടങ്ങി. പൊതു സമൂഹത്തെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് പി സി ആര്‍ പരിശോധനകള്‍ തുടങ്ങിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍ , പൊലീസ് , കടകളിലെ ജീവനക്കാര്‍ , അതിഥി തൊഴിലാളികള്‍ , യാത്രകളോ കൊവിഡ് രോഗികളുമായി സന്പര്‍ക്കമോ വരാത്ത എന്നാല്‍ കൊവിഡ് ലക്ഷണങ്ങളുമായി ഓപികളിലെത്തുന്ന രോഗികള്‍ , ഹോട്ട് സ്‌പോട്ട് മേഖലയിലെ ആളുകള്‍ എന്നിവരെയും ആരോഗ്യ പ്രവര്‍ത്തകര്‍ , പൊലീസ് , കടകളിലെ ജീവനക്കാര്‍ , അതിഥി തൊഴിലാളികള്‍ , യാത്രകളോ കൊവിഡ് രോഗികളുമായി സന്പര്‍ക്കമോ വരാത്ത എന്നാല്‍ കൊവിഡ് ലക്ഷണങ്ങളുമായി ഓപികളിലെത്തുന്ന രോഗികള്‍ , ഹോട്ട് സ്‌പോട്ട് മേഖലയിലെ ആളുകള്‍ എന്നിവരെയുമാണ് പരിശോധനക്ക് വിധേയമാക്കുന്നത്.

റാപ്പിഡ് ആന്റിബോഡി പരിശോധനകള്‍ കൂടി തുടങ്ങിയാല്‍ വളരെ വേഗം സമൂഹ വ്യാപന സാധ്യത കണ്ടെത്താനാകും. അതിനായി എസിഎംആറിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിദഗ്ധ സമിതിയാണ് പരിശോധിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിച്ചു നല്‍കിയത്.

Comments are closed.