Ultimate magazine theme for WordPress.

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം നടത്തി. ബിഎസ്ഇ സെന്‍സെക്‌സ് 416 പോയിന്റ് അഥവാ 1.3 ശതമാനം ഉയര്‍ന്ന് 31,800 ലും നിഫ്റ്റി 50 സൂചിക 9,300 ല്‍ എത്തി. സീ എന്റര്‍ടൈന്‍മെന്റ് 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി.

അഞ്ച് ശതമാനം ഉയര്‍ന്ന് കൊട്ടക് മഹീന്ദ്ര ബാങ്കാണ് സെന്‍സെക്‌സ് പാക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടത്തിലായിരുന്നത്. അതേസമയം എല്ലാ നിഫ്റ്റി മേഖല സൂചികകളും 2.8 ശതമാനം കൂടി. എന്നാല്‍ വിശാലമായ സൂചികകളില്‍ ബിഎസ്ഇ മിഡ്കാപ്പ്, സ്മോള്‍ക്യാപ്പ് സൂചികകള്‍ക്ക് രണ്ട് ശതമാനം വീതം ബെഞ്ച്മാര്‍ക്കുകളെ മറികടന്നു.

Comments are closed.