പുതിയ ലൊക്കേഷന്‍ ചിത്രങ്ങളുമായി നിവിന്‍ പോളി നായകനാകുന്ന ‘പടവെട്ട്’
പുതിയ ലൊക്കേഷന്‍ ചിത്രങ്ങളുമായി നിവിന്‍ പോളി നായകനാകുന്ന ‘പടവെട്ട്’. ചിത്രത്തിനായി വീണ്ടും വണ്ണം കൂട്ടിയിരിക്കുകയാണ് നിവിന്‍ പോളി. തടി കൂടിയെന്ന് മാത്രമല്ല, അല്പം കുടവയറും താരത്തിന് വന്നിട്ടുണ്ട്. നേരത്തെ തന്റെ ചിത്രത്തിനായി നിവിന്‍ നടത്തുന്ന പ്രയത്നത്തെക്കുറിച്ച് സംവിധായകന് ലിജു കൃഷ്ണ പ്രശംസിച്ചിരുന്നു.
പടവെട്ടിന് വേണ്ടി ശരീരത്തിന്റെ വണ്ണം വീണ്ടും കൂട്ടാന്‍ തയ്യാറായ നിവിന്‍ പോളിയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണെന്നായിരുന്നു സംവിധായകന് ഫേസ്ബുക്കില്‍ പറഞ്ഞത്. ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരുവി എന്ന തമിഴ് ചിത്രത്തിലൂടെ തിളങ്ങിയ അദിതി ബാലന് ആണ് നായിക. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങള്‍ ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ നേടിയിരുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം.
Comments are closed.