എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്ന ആ പുഞ്ചിരി മിസ് ചെയ്യുന്നുവെന്ന് ഖുശ്ബു

കൊവിഡ് 19 ലോക്ഡൗണില്‍ വീട്ടിലിരിപ്പിന്റെ കാലത്ത് ഓരോരുത്തരും ബന്ധങ്ങള്‍ പുതുക്കയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയുമൊക്കെയാണ്. എന്നാല്‍ തന്റെ പ്രിയപ്പെട്ട സുഹൃത്ത് ആരെന്ന് വ്യക്തമാക്കുകയാണ് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു.

നിങ്ങള്‍ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലാകുമ്പോഴും നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഒരാളുണ്ടെങ്കില്‍, അയാളാണ് ജീവിതകാലത്തേയ്ക്കുള്ള സുഹൃത്ത്. സുഹാസിനിയെ മിസ് ചെയ്യുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്ന ആ പുഞ്ചിരി മിസ് ചെയ്യുന്നുവെന്നും ഖുശ്ബു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് എഴുതുന്നു. ഉടന്‍ തന്നെ കാണാനാകുമെന്ന് കരുതുന്നതായും ഖുശ്ബു പറഞ്ഞു.

Comments are closed.