Ultimate magazine theme for WordPress.

ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് കളിക്കുന്നതെന്ന് ആരോപണവുമായി ഇന്‍സമാം ഉള്‍ ഹഖ്

കറാച്ചി: ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് കളിക്കുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖ് രംഗത്തെത്തി.

”ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത നേട്ടത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നത്. ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിരയാണ് കടലാസില്‍ കൂടുതല്‍ കരുത്തരെന്നതില്‍ സംശയമില്ല. എന്നാല്‍ പാക് താരങ്ങള്‍ 30- 40 റണ്‍സെടുക്കുന്നത് ടീമിന് വേണ്ടിയാണ്. എന്നാല്‍ ഒരു ഇന്ത്യന്‍ താരം സെഞ്ചുറി നേടിയാല്‍ അത് അയാള്‍ക്ക് വേണ്ടി മാത്രമാണ്.

ഇരു ടീമിലേയും താരങ്ങള്‍ തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ. മോശം ഫോമിലൂടെ കടന്നുപോയിട്ടും ആ ലോകകപ്പില്‍ ക്യാപ്റ്റനായ ഇമ്രാന്‍ ഖാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. യുവതാരങ്ങളില്‍ അര്‍പ്പിച്ച വിശ്വാസമായിരുന്നു ഇമ്രാനെ മഹാനായ ക്യാപ്റ്റനാക്കി മാറ്റിയത്. യുവതാരങ്ങള്‍ക്കു അദ്ദേഹം വലിയ പിന്തുണയായിരുന്നു നല്‍കിയിരുന്നു. ഇതു തന്നെയാണ് അദ്ദേഹത്തിന് ഇത്രയുമധികം ബഹുമാനം നല്‍കാനുള്ള കാരണം.” ഇന്‍സി പറയുന്നു.

Comments are closed.