കായിക ക്ഷമത നിലനിര്‍ത്താന്‍ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാനൊരുങ്ങി ധോണി

റാഞ്ചി: ഐപിഎല്‍ മാറ്റിവച്ചതോടെ കായിക ക്ഷമത നിലനിര്‍ത്താന്‍ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാനൊരുങ്ങുകയാണ് ധോണി. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ധോണി കളിക്കുമെന്നാണ് പുറത്തുവരുന്നത്. സെലക്റ്റര്‍മാര്‍ക്ക് മുന്നില്‍ തന്റെ ഫോമും ഫിറ്റ്‌നസും തെളിയിക്കാന്‍ ഏതു ടൂര്‍ണമെന്റിലും കളിക്കാന്‍ ധോണിക്കു മടിയില്ലെന്നാണ് സൂചന.

മുമ്പ് ഒരിക്കല്‍ മാത്രമാണ് ധോണി ഈ ടൂര്‍ണമെന്റ് കളിച്ചിട്ടുള്ളത്. 2007ല്‍ ഝാര്‍ഖണ്ഡിന് വേണ്ടി നാല് മത്സരങ്ങള്‍ കളിച്ചു. 61.50 ശരാശരിയില്‍ 123 റണ്‍സും നേടിയിരുന്നു. ഇത്തവണ കല്‍ക്കാന്‍ താല്‍പര്യമുണ്ടെന്ന് ധോണി ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചുവെന്നാണ് അറിയുന്നത്.

Comments are closed.