മുടിയുടെ ആരോഗ്യത്തിന് ചില പരിഹാരങ്ങള്‍

മുടി പൊട്ടിപ്പോവുക, മുടി പെട്ടെന്ന് നരക്കുക, താരന്‍ ഉണ്ടാവുക എന്നിവയെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. മുടിക്കായ എന്നാല്‍ മുടിയുടെ അറ്റത്ത് ചെറിയ കായ പോലെ കാണപ്പെടുന്നതാണ് മുടിക്കായ. ചെറിയ കെട്ട് പോലെയാണ് ഇത് മുടിയുടെ അറ്റത്ത് കാണപ്പെടുന്നത്.

ചില സ്ഥലങ്ങളില്‍ മുടിക്കായ എന്നതിന് കരം ഇതിന് മുടി കുലക്കുക എന്നാണ് പറയുന്നത്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. മുടിയുടെ ഭംഗിക്ക് മാത്രമല്ല ആരോഗ്യത്തിനും ശത്രുവാണ് ഇതെന്ന കാര്യത്തില്‍ സംശയം. വേണ്ട. മുടി മുരടിക്കുന്നതും മുടിയുടെ ആരോഗ്യം നശിക്കുന്നതും എല്ലാം പലപ്പോഴും ഇതിന്റെ ഫലമായാണ്. മുടിയില്‍ തങ്ങിനില്‍ക്കുന്ന ഈര്‍പ്പമാണ് ഇതിന്റെ പ്രധാന കാരണം എന്നുള്ളതാണ്.

മുടിക്കായ പോവുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത് നനഞ്ഞ മുടി കെട്ടിവെക്കാതിരിക്കുകയാണ്. ഇത് മുടിയില്‍ ഫംഗല്‍ ബാധ വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യത്തെ വേരോടെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. നനഞ്ഞ മുടി ചീകുന്നതും നല്ലതല്ല. എണ്ണ മുടിയില്‍ തേക്കുമ്പോള്‍ ഈര്‍പ്പം ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. ഇത് മുടി പെട്ടെന്ന് പൊട്ടുന്നതിനും മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നുണ്ട്.

സവാള നീര് ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് വളരെ ഫലപ്രദമായ ഒന്നാണ്. സവാള നീര് അല്ലെങ്കില്‍ ചെറിയ ഉള്ളിയുടെ നീര് മുടിയില്‍ തേക്കുക. മുടിയില്‍ കായയുള്ള ഭാഗത്ത് വേണം തേക്കുന്നതിന്. കാരണം സവാള നീര് മുടി വളരുന്നതിനും ഇത് മുടിയുടെ കായയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നതാണ്.

ഇതൊടൊപ്പം കറ്റാര്‍ വാഴ തേക്കുന്നതും നല്ലതാണ്. ഇതെല്ലാം മിക്‌സ് ചെയ്ത് എല്ലാ ദിവസവും കായയുള്ള ഭാഗത്ത് തേക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാവുന്നതും മുടിക്ക് തിളക്കം നിലനിര്‍ത്താവുന്നതും ആണ്.

കര്‍പ്പൂരമിട്ട് കാച്ചിയ വെളിച്ചെണ്ണ തേക്കുന്നതും മുടിയിലെ കായയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇത് കായ പൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

കര്‍പ്പൂരവും വെളിച്ചെണ്ണയും ഇട്ട് കാച്ചി മുടിയില്‍ തേക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലൂടെ കായ മൊത്തമായി കൊഴിഞ്ഞ് പോവുകയാണ് ചെയ്യുന്നത്. മുടിയില്‍ കായയുള്ള ഭാഗത്ത് ചെറുചൂടോടെ ഇത് പുരട്ടേണ്ടതാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ എണ്ണ മികച്ച ഓപ്ഷനാണ്.

ഹെന്ന എന്ന് ഇന്നത്തെ കാലത്ത് അല്‍പം സ്റ്റൈലായി പറയുന്നുണ്ട്. എന്നാല്‍ വെറും മൈലാഞ്ചിയില അരച്ചിട്ടാല്‍ പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. മയിലാഞ്ചി ഇല അരച്ചത് മുടിയില്‍ കായ് ഉള്ള ഭാഗത്ത് മാത്രം തേക്കുക. ഇത് പത്ത് ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്. നല്ലതു പോലെ കഴുകിക്കളയാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതൊടൊപ്പം തന്നെ മുടിയുടെ കായ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ നമുക്ക് കായയെ പൂര്‍ണമായും ഇല്ലാതാക്കാം.

Comments are closed.