സ്‌കോഡ നിരയില്‍ നിന്നും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു കരോക്ക്

ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ നിരയില്‍ നിന്നും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്ന വാഹനമാണ് കരോക്ക്. ഈ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ അഞ്ചു സീറ്റര്‍ എസ്‌യുവിയെ കമ്പനി പ്രദര്‍ശിപ്പിച്ചത്. ഇതിന് പിന്നാലെ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു. 50,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്.

ഒരു ഒറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക. 1.5 ലിറ്റര്‍ TSI എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഫോക്‌സ്‌വാഗണ്‍ ടി-റോക്കിലും ഇതേ എഞ്ചിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.

ഈ എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി (DSG) ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. വരാനിരിക്കുന്ന സ്‌കോഡയുടെ വിഷന്‍ ഇന്‍ വാഹനങ്ങളിലും ഈ എഞ്ചിന്‍ തന്നെയാകും കമ്പനി നല്‍കുക.

ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കരോക്കിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കിയിരിക്കുന്നത്. വിപണിയില്‍ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളാകും മുഖ്യ എതിരാളികള്‍.

കരോക്കിനെ പൂര്‍ണമായും ബില്‍റ്റ്-അപ്പ് (CBU) രൂപത്തിലാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുന്നത്.പുതുമയാര്‍ന്ന രൂപകല്‍പ്പനക്കൊപ്പം അത്യാധുനിക ഫീച്ചറുകളും കരോക്കിന്റെ സവിശേഷതയാണ്.

Comments are closed.