സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയില്‍ നാല് പേര്‍ക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേര്‍ക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്.

അതേസമയം എട്ട് പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് ആറ് പേര്‍ക്കും, മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം ഭേദമായത്. എന്നാല്‍ സംസ്ഥാനത്ത് 447 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 129 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

Comments are closed.