തലസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴയ്ക്കൊപ്പം ആലിപ്പഴം വീണു.; ശക്തമായ കാറ്റിൽ മരം വീണ് വ്യാപകനഷ്ടം

തിരുവനന്തപുരം : തലസ്ഥാനത്ത് വേനൽമഴക്കൊപ്പം വിവിധയിടങ്ങളിൽ ആലിപ്പഴം വീണു . വട്ടിയൂർക്കാവ് , വയിലിക്കട വിളപ്പിൽ ശാല പ്രദേശങ്ങളിലാണ് ആലിപ്പഴം വീണത്. അതേസമയം മലയിൻകീഴ് ചീനിവിളയിൽ അതിശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു. ചീനവിളയിൽ മരം കടപുഴകി പരിസരപ്രദേശങ്ങളിലെ വീട്ടിലേക്കും മഹിമ ക്ലബ്ബിന്റെ സൈഡിലേയ്ക്കും പതിച്ചതിനെ തുടർന്ന് വ്യാപക നാശനഷ്ടമുണ്ടായി.നാല് വൈദ്യുത തൂണുകളും മഴയിൽ തകർന്നുവീണു. ആളപായമില്ല.

സജു എസ്

Comments are closed.