സംസ്ഥാനത്ത് ക്വറികൾക്ക് പ്രവർത്തനാനുമതി നൽകി; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പാറ ക്വാറികൾ കോവിഡ് നിയമങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. പ്രതിദിന കോവിഡ് അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ നിലവിൽ സർക്കാർ അനുമതി നൽകിയെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവിനാൽ പ്രവർത്തികൾ മന്ദഗതിയിൽ ആണ് പോകുന്നത്.കേന്ദ്രസർക്കാർ മാർഗ്ഗ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ക്വാറിയുടെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.