രാജ്യത്ത് കൊവിഡ് മരണം 686 ; ആകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 21,700 ആയി

ദില്ലി: രാജ്യത്ത് കൊവിഡ് മരണം 686 ആയി. ആകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 21,700 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 4325 പേര്‍ക്ക് രോഗം ഭേദമായി. 16689 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഇപ്പോള്‍ ഗുജറാത്തിലാണ്. ഗുജറാത്തിലെ മരണസംഖ്യ നൂറ് കടന്നതും ആശങ്കയ്ക്കിടയാക്കുന്നു. ദേശീയ ലോക്ക് ഡൗണ്‍ ഇന്ന് മുപ്പത് ദിവസം പിന്നിട്ടു. ഈ മുപ്പത് ദിവസത്തില്‍ ദക്ഷിണകൊറിയയ്ക്ക് സമാനമായി കൊവിഡ് കേസുകള്‍ പിടിച്ചു നിറുത്താന്‍ ഇന്ത്യയ്ക്കായെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കഴിഞ്ഞ 14 ദിവസത്തില്‍ 78 ജില്ലകളില്‍ പുതുതായി ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തില്ല.

Comments are closed.