മഹാരാഷ്ട്രയില്‍ നിരീക്ഷണത്തിലായിരുന്ന മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 15 ദിവസമായി മന്ത്രി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ജിതേന്ദ്ര അവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ രണ്ടാമത്തെ തവണയാണ് മന്ത്രിയുടെ സ്രവങ്ങള്‍ കൊവിഡ് പരിശോധനയ്ക്കായി അയക്കുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. മന്ത്രിയുടെ രണ്ടാമത്തെ ഫലം പോസിറ്റീവ് ആയ സാഹചര്യത്തില്‍ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 5652 ആയി. ആകെ മരണം 269 ആയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

Comments are closed.