ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു വിദേശി കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം

മസ്‌ക്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു വിദേശി കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 57 വയസുള്ള വിദേശിയാണ് മരണപെട്ടതെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഒമാനില്‍ മരണപ്പെട്ടവര്‍ ഒന്‍പത് പേരായി. പറയുന്നു. രണ്ട് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ ഏഴു വിദേശികളുമാണ് മരിച്ചത്. മാര്‍ച്ച് 31 നായിരുന്നു രാജ്യത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.

രണ്ടാമത്തെ മരണം ഏപ്രില്‍ 4 ശനിയാഴ്ചയും. ഇവര്‍ രണ്ടുപേരും 77 വയസ് പ്രായമുള്ള ഒമാന്‍ സ്വദേശികളായിരുന്നു. 41 വയസ്സ് പ്രായമുണ്ടായിരുന്ന വിദേശി ഏപ്രില്‍ 9ന് മരണപെട്ടതാണ് രാജ്യത്തെ മൂന്നാമത്തെ സംഭവം. നാലാമത്തേത് ഏപ്രില്‍ 12ന് 37കാരനായ പ്രവാസി ആണ് മരണപ്പെട്ടത്. അഞ്ചാമത്തെ മരണം 66 വയസുള്ള ഒരു ഗുജറാത്ത് സ്വദേശിയുടേതായിരുന്നു.

കൊവിഡ് 19 മൂലം മലയാളിയായ ഡോക്ടര്‍ രാജേന്ദ്രന്‍ നായരുടെ മരണമായിരുന്നു ഒമാനിലെ ആറാമത്തെ മരണം. ഏപ്രില്‍ 17 വൈകിട്ട് 4:45നായിരുന്നു ചങ്ങനാശേരി പെരുന്ന സ്വദേശിയായ ഡോക്ടര്‍ മരണപ്പെട്ടത്. എന്നാല്‍ മസ്‌കറ്റിലെ റൂവിയില്‍ ഹാനി ക്ലിനിക് എന്ന സ്വകാര്യ ആരോഗ്യസേവനകേന്ദ്രം നടത്തിവരികയായിരുന്നു ഡോക്ടര്‍ രാജേന്ദ്രന്‍ നായര്‍. 59 വയസുള്ള വിദേശി ഏപ്രില്‍ 19ന് മരണപെട്ടതാണ് രാജ്യത്തെ ഏഴാമത്തെ മരണം. എട്ടാമത്തേതായി സ്ഥിരീകരിച്ചത് ഏപ്രില്‍ 21ന് രാവിലെ 53കാരനായ ബംഗ്ലാദേശ് സ്വദേശിയുടെ മരണമാണ്.

Comments are closed.