കുവൈത്തില്‍ 151 പേര്‍ക്ക് കൂടി കൊവിഡ് ; രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2399 ആയി

കുവൈത്ത് സിറ്റി: കുവൈത്തില്‍ 151 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 61 പേര്‍ ഇന്ത്യക്കാരായിരുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2399 ആയി. കുവൈത്തില്‍ ഇതുവരെ 14 പേര്‍ മരിച്ചു. കുവൈത്തില്‍ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1310 ആയി. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരില്‍ 60 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 132 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്.

അതേസമയം യുഎഇ, തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 12 കുവൈത്തികള്‍ക്കും ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയില്‍ ഉണ്ടായിരുന്ന 55 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 498 ആയി. ഇപ്പോള്‍ ചികിത്സയിലുള്ള 1887 പേരില്‍ 55 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതില്‍ 22 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Comments are closed.