രാജ്യത്ത് മാംസ – മത്സ്യത്തിന്റെ ഉപഭോഗം പൂർണമായി നിരോധിക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി .

ദില്ലി: രാജ്യത്ത് മാംസ-മത്സ്യത്തിന്റെ ഉപഭോഗം പൂര്‍ണമായി നിരോധിക്കണമെന്ന് ഹര്‍ജി. വിശ്വ ജയിന്‍ സംഗതന്‍ എന്നയാളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിയിറച്ചി, മുട്ട ഉപഭോഗം പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെയാണ് മൃഗങ്ങള്‍, പക്ഷികള്‍, മത്സ്യം എന്നിവയെ കൊല്ലുന്നത് പൂര്‍ണമായി നിരോധിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടത്.

ഇപ്പോഴും കോവിഡിന്റെ ഉത്ഭവം എവിടെനിന്നാണെന്ന് കൃത്യമായി സ്ഥീരികരിച്ചിട്ടില്ലാത്തതിനാല്‍ മാംസാഹാരം പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും ബയോളജിസ്റ്റുകളുടെ നിര്‍ദേശത്തെ പൂര്‍ണമായി അവഗണിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. മാര്‍ച്ച്‌ 30നാണ് കോവിഡിന് കോഴിയും മുട്ടയും കാരണമാകുന്നില്ലെന്നും ഇവയുടെ ഉപഭോഗം വര്‍ധിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ജീവികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും പ്രത്യേക നയം രൂപീകരിക്കണമെന്നും ജീവികളെ കൊല്ലുന്നത് നിരോധിക്കണമെന്നും ആര്‍ട്ടിക്കിള്‍ 51 (ജി) പ്രകാരം പ്രകൃതി വിഭവങ്ങളെയും പ്രകൃതി സൃഷ്ടികളെയും സംരക്ഷിക്കണം എന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു

സജു.എസ്

Comments are closed.