മൊറട്ടോറിയാം കാലാവധി നീട്ടി മരവ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് ; വുഡ്ബി

മൊറട്ടോറിയാം കാലാവധി നീട്ടി മരവ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് ; വുഡ്ബി

തിരുവനന്തപുരം: സംസ്ഥാന ഖജനാവിലേക്ക് നികുതിയിനത്തിൽ വലിയ തുക നേടിക്കൊടുക്കുന്ന മരവ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് ഓൾ കേരള വുഡ് ബേസ്ഡ് ഇൻഡസ്ട്രിസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സലാഹുദ്ദീൻ ഇടവണ്ണ.

സംസ്ഥാനത്ത് 5000 സോമില്ലുകളും, 500 പ്ലൈവുഡ് ഫാക്ടറികളും,500ൽ പരം പീലിംഗ് യൂണിറ്റുകളും(പ്ലൈവുഡ് ഫാക്ടറികൾക് വെനീർ ഉണ്ടാകുന്ന സ്ഥാപനം),350 തീപ്പെട്ടി കമ്പനികളും,10000ൽ പരം ഫർണിച്ചർ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട് ഈ സ്ഥാപനങ്ങളിൽ ലക്ഷകണക്കിന് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്.
ചെറുകിട വ്യവസായ മേഖലയിൽ സംസ്ഥാനത്തെ വലിയ സെക്ടറുകളിൽ ഒന്ന് തന്നെയാണ് മരവ്യവസായം നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും സാധാരണ ജനങ്ങൾ ഉപജീവനത്തിന് വഴി കണ്ടെത്തുന്ന പ്രധാന മേഖലയാണ് മരവ്യവസായം.

പെരുമ്പാവൂർ , കല്ലായി ,എടവണ്ണ, തൃശൂർ-ഒല്ലൂർ, ചോവ്വൂർ,നെല്ലിക്കുഴി,വളപട്ടണം തുടങ്ങി തടി വ്യവസായം സംഘടിതമായി നടക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ അമ്പതിനായിരത്തിൽ കൂടുതൽ തദ്ദേശ തൊഴിലാളികളാണ് തൊഴിലെടുക്കുന്നത് കൂടാതെ ലക്ഷകണക്കിന് അന്യസംസ്ഥാന തൊഴിലാളികളും ഈ മേഖലയിൽ പണി എടുക്കുന്നുണ്ട്.
ഇളവനുവദിച്ച ജില്ലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും
തടി പണിചെയ്യുന്നവർക്കും സർക്കാർ അനുമതി നൽകുമ്പോൾ ഇവർക്ക് ആവശ്യമായ തടി ലഭിക്കാതെ എങ്ങനെ
പ്രവൃത്തി ആരംഭിക്കാനാവും, കൂടാതെ മര വ്യവസായം അടഞ്ഞു കിടക്കുന്നതിനാൽ കേരളത്തിലെ റബ്ബർ മുറിച്ച് മാറ്റാൻ കഴിയാതെ റബ്ബർ കർഷകരും പ്രയാസത്തിലാണെന്ന് സലാഹുദ്ദീൻ ഇടവണ്ണ പറഞ്ഞു

കൂടാതെ ലോക്ക്ഡൗന് ശേഷം അന്യ സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും നാട്ടിലേക്ക് തിരിച്ചു പോവാൻ സാധ്യത ഏറെയാണ്. ലോക്ക്ഡൗൻ തീർന്നാലും അന്യ സംസ്ഥാന തൊഴിലാളികൾ തിരിച്ചു പോകുന്നത് കാരണം മരവ്യവസായ മേഖല വീണ്ടും ഒരു ലോക്ക് ഡൗണാകും

സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം സ്ഥാപനത്തിലെ നിലവിലുളള തൊഴിലാളികൾക്ക് ഭക്ഷണവും താമസവും നൽകി വളരെ പ്രയാസപെട്ടാണ് സ്ഥാപന ഉടമകൾ സംരക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പ്രവർത്തനം ആരംഭിച്ച് ലാഭത്തിലാവുന്നതിന് കുറഞ്ഞത് 1 വർഷം എങ്കിലും സമയം എടുക്കും.

1) കേരള സർക്കാർ പ്രഖ്യാപിച്ച 3 മാസത്തെ മൊറോട്ടോറിയം മിനിമം 6 മാസം എങ്കിലും ആക്കി മാറ്റുക.

2) സബ്സിഡി നിരക്കിൽ വർക്കിങ് ക്യാപിറ്റൽ ആയി മെഷീനുകൾ റിപ്പയർ ചെയ്യുന്നതിനും മരം വാങ്ങുന്നതിനുംഅഞ്ച് ലക്ഷം രൂപ ബാങ്ക് ലോണോയോ മറ്റു സഹായങ്ങളോ നൽകുക.

3) കെ എസ് ഇ ബിക്ക് നൽകി കൊണ്ടിരിക്കുന്ന ഫിക്സഡ് ചാർജ് 6 മാസത്തേക്ക് മാറ്റി വച്ച് സർക്കാർ തീരുമാനം അറിയിച്ചിട്ടുണ്ട്. അതിന് പകരം 6 മാസത്തെ ഫിക്സഡ് ചാർജ് പൂർണമായി ഒഴിവാക്കിതരണം.

തടി വ്യവസായത്തെ താങ്ങി നിർത്തുന്നതിന് ന്യായമായ ഈ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ച് തടി വ്യവസായങ്ങളെ സംരക്ഷിക്കണമെന്ന് ഓൾ കേരള വുഡ് ബേസ്ഡ് ഇൻഡസ്ട്രിസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സലാഹുദ്ദീൻ ഇടവണ്ണ പറഞ്ഞു

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.