സ്പ്രിന്‍ക്ലര്‍ കരാറില്‍ രോഗത്തേക്കാള്‍ മോശമായ രോഗപരിഹാരം നിര്‍ദേശിക്കരുതെന്ന് കോടതി

കൊച്ചി : സ്പ്രിന്‍ക്ലര്‍ കരാറില്‍ സര്‍ക്കാര്‍ നിലപാട് അപകടകരമെന്നും കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തുവെന്ന് വ്യക്തമല്ല. വിഷയം ലാഘവത്തോടെ കാണരുതെന്നും കോടതി പറഞ്ഞു. രോഗത്തേക്കാള്‍ മോശമായ രോഗപരിഹാരം നിര്‍ദേശിക്കരുതെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഡേറ്റാ വ്യാധി ഉണ്ടാക്കരുതെന്ന് കോടതി പറഞ്ഞു. എന്നാല്‍ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം വിവരശേഖരണമാകാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

സര്‍ക്കാരിനു വേണ്ടി മുംബൈയില്‍ നിന്ന് സൈബര്‍ നിയമവിദഗ്ധയായ എന്‍.എസ്. നാപ്പിനൈയാണു കോടതിയില്‍ ഹാജരായത്. അതേസമയം ഡേറ്റ സ്പ്രിന്‍ക്ലറിനു കൈമാറിയോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം അവ്യക്തം ആണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. സ്പ്രിന്‍ക്ലറിന്റെ പ്രൈവസി പോളിസി എന്താണെന്ന് സര്‍ക്കാര്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ വിശദീകരണം അവക്ത്യം, സ്വകാര്യത വ്യക്തമാക്കിയില്ല. അനുമതിയില്ലാതെയാണ് വിവരം ശേഖരിച്ചത്. കേന്ദ്ര ഏജന്‍സികള്‍ക്കല്ലാതെ വിവരവിശകലന കരാര്‍ കൈമാറിയത് അവ്യക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ സ്പ്രിന്‍ക്ലര്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നും ഈ വിവരം സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നും എംടി. രമേശ് പറഞ്ഞു.

എന്നാല്‍ വിവരശേഖരണത്തോടാണോ അതോ ചോരുന്നതിനോടാണ് എതിര്‍പ്പെന്ന് ഹൈക്കോടതി ചെന്നിത്തലയുടെ അഭിഭാഷകനോട് ചോദിച്ചു. രാജ്യം കടന്നുപോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിലും മോശം ചരിത്രമുള്ള ഒരു കമ്പനിക്ക് കരാര്‍ നല്‍കിയെന്ന് ചെന്നിത്തലയുടെ അഭിഭാഷകന്‍. അതേസമയം സ്വകാര്യത പ്രധാനമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞു.

Comments are closed.