രണ്ട് ഭാവങ്ങളിലുള്ള രണ്ട് ഫോട്ടോകളുമായി അമിതാഭ് ബച്ചന്‍

പ്രണയതരളിതമായും ചിരിപ്പിക്കുന്ന കഥാപാത്രങ്ങളും ചെയ്ത ഇന്ത്യയുടെ ക്ഷുഭിത യൗവനമാണ് അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചന്‍ ഷെയര്‍ ചെയ്ത രണ്ട് ഭാവങ്ങളിലുള്ള രണ്ട് ഫോട്ടോകളാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. നിഷ്‌കളങ്കത തോന്നിപ്പിക്കുന്നതാണ് ഒരു ഫോട്ടോ. മറ്റൊന്ന് ക്ഷുഭിതമായ യൗവനത്തെ കാട്ടുന്നതും.

എന്തായാലും നിരവധി ആരാധകരാണ് കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് എത്തുന്നത്. നിഷ്‌കളങ്കതയുടെ പ്രായം കഴിഞ്ഞുവെന്നാണ് അമിതാഭ് ബച്ചന്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്. ഇപ്പോള്‍ 29കാരനായ അനുഭവപരിചയത്തിന്റെ അമ്പത് വര്‍ഷങ്ങളുള്ള ആള്‍ എന്നാണ് ഒരു ആരാധകന്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ആരാധകര്‍ക്ക് അമിതാഭ് ബച്ചന്‍ മറുപടി നല്‍കി.

 

 

Comments are closed.