തന്നിലെ കുട്ടിത്തം ഇപ്പോഴുമുണ്ട് ചെറുപ്പകാലത്തെ ഫോട്ടോയുമായി ഖുശ്ബു
സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. ചെറുപ്പകാലത്തെ ഒരു ഫോട്ടോ ഖുശ്ബു ഷെയര്‍ ചെയ്തതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. തന്നിലെ കുട്ടിത്തം ഇപ്പോഴുമുണ്ട് എന്നാണ് ഖുശ്ബു അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.
ആര്‍ത്ത് ചിരിക്കുന്ന തന്റെ ഫോട്ടോയാണ് ഖുശ്ബു ഷെയര്‍ ചെയ്തിരിക്കുന്നത്. ഏതൊരു ചെറുപ്പക്കാരിയെപ്പോലെയും കുസൃതിക്കാരിയായിരുന്നു ഞാനും. എന്റെ ഉള്ളിലെ കുട്ടി ഇന്നും ഉണ്ടെന്നതില്‍ സന്തോഷമുണ്ടെന്നും ഖുശ്ബു എഴുതിയിരിക്കുന്നു. കഴിഞ്ഞ ദിവസം സുഹാസിനിക്കൊപ്പമുള്ള ഒരു ഫോട്ടോയും ഖുശ്ബു ഷെയര്‍ ചെയ്തിരുന്നു.
Comments are closed.